---
title: "ആരോഗ്യ മന്ത്രിയുടെ അഭിനയം കൊണ്ട് കാര്യമില്ലെന്ന് സി.കെ പദ്മനാഭൻ ; പാനൂരിൽ എം എൽ എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം."
english_title: "C.K. Padmanabhan says acting as Health Minister is irrelevant; Clashes during BJP's march to MLA's office in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344629/C.K. Padmanabhan says acting as Health Minister is irrelevant; Clashes during BJP's march to MLA's office in Panur"
published_at: "2026-02-27T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a17edc2ac31_1001127622.jpg"
keywords: []
---

# ആരോഗ്യ മന്ത്രിയുടെ അഭിനയം കൊണ്ട് കാര്യമില്ലെന്ന് സി.കെ പദ്മനാഭൻ ; പാനൂരിൽ എം എൽ എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം.

> **Lead Summary:** എൻ ഡി എ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി മോഹനൻ എം.എൽ.എ യുടെ പാനൂരിലെ കേമ്പ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി.

## Article Content

എൻ ഡി എ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി മോഹനൻ എം.എൽ.എ യുടെ പാനൂരിലെ കേമ്പ് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി.

മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടുവെന്നാരോപിച്ച് നടത്തിയ മാർച്ച് ദേശിയ സമിതി അംഗം സി.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു

പാനൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരഭിച്ച മാർച്ച് എം.എൽഎ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.

പൊലീസ് ഇൻസ്പെക്ടർ എം.വി ഷിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ അൽപ്പ സമയം ഉന്തുംതള്ളും നടന്നു. മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

തുടർന്ന് ബി.ജെ. പി ദേശിയ സമിതി അംഗം സി.കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു

പിണറായി സർക്കാരിനെ ഐ.സി.യുവിൽ കിടത്തുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.കെ പത്മനാഭൻ പറഞ്ഞു.

ആരോഗ്യ രംഗം കേരളത്തിൽ താറു മാറിയിരിക്കയാണ്.

മന്ത്രി വീണ ജോർജിന് സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നതാണ് നല്ലതെന്നും സി.കെ.പി പറഞ്ഞു

കേരളത്തിൻ്റെ വികനത്തിന് നരേന്ദ്ര മോദിസർക്കാർ കോടി കണക്കിന് രൂപ അനുവദിച്ചിട്ടും അത് ഉപയോഗപെടുത്താൻ കേരളത്തിലെ സർക്കാർ തയ്യാറായില്ലെന്നും സി.കെ പി കുറ്റപെടുത്തി

ബി ജെ പി കണ്ണൂർ ജില്ലാ സിക്രട്ടറി അഡ്വ. ഷിജിലാൽ അധ്യക്ഷനായി. പാനൂർ മണ്ഡലം പ്രസിഡൻ്റ് കെ.സി വിഷ്ണു, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, സി.കെ. കുഞ്ഞിക്കണ്ണൻ വി.പി.സുരേന്ദ്രൻ, സി.പി സംഗീത,സജീവൻ യദുകുലം, കെ.കെ. ധനഞ്ജയൻ ഇ പി ബിജു ,ഇ 'മനീഷ്, എം. രത്നാകരൻ, ഷംജിത് പാട്യം, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344629/C.K. Padmanabhan says acting as Health Minister is irrelevant; Clashes during BJP's march to MLA's office in Panur)